Posts

Showing posts from September, 2021

അമീന അസൈലിമി

Image
"ഒട്ടകം മണക്കുന്ന ഈ കാടന്മാർക്കൊപ്പം പഠിക്കാൻ തനിക്കു പറ്റില്ല" ഭർത്താവിനോട് അവർ ക്ഷുഭിതയായി പറഞ്ഞു. എന്നാൽ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് അസൈലിമിയെ സമാശ്വസിപ്പിച്ചു. "ഈ അറബ് വിദ്യാർഥികളിലേക്ക് കൃസ്തീയ ദർശനത്തിന്റെ മഹത്വം പകർന്നു നൽക്കാൻ നിനക്കു കഴിയും. വളരെ വേഗം അവരെ കൃസ്ത്യാനികളാക്കാൻ സാധിക്കും. അതിനായി പരിശ്രമിക്കൂ" എന്ന ഭർത്താവിന്റെ വാക്കുകളിൽ കഴമ്പുണ്ടെന്നു തോന്നിയ അസൈലിമി താൻ കൈവരിക്കാൻ പോകുന്ന സാംസ്കാരിക നേട്ടത്തിൽ അഭിമാനിച്ചു. ഒരുപക്ഷേ ഈ കമ്പ്യൂട്ടർ പഠനം കർത്താവ് തനിക്കു നൽകിയ ഒരു അവസരമായിരിക്കാം എന്ന വിചാരത്തോടെ അവർ തന്റെ സ്കോളർഷിപ് പഠനം തുടരാൻ തീരുമാനിച്ചു. കമ്പ്യൂട്ടർ പഠനവും അറബ് യുവജനങ്ങളോടുള്ള അറപ്പ് കലർന്ന സഹകരണവും തുടർന്നപ്പോൾ എത്രയും പെട്ടെന്ന് ഇസ്ലാം ഒരു കെട്ടുകഥയാണെന്ന് തെളിയിച്ച് "സംസ്കാര ശൂന്യരായ" സഹപാഠികളെ "നേർവഴിക്കു നയിക്കാൻ" അസൈലിമി വെമ്പൽ കൊണ്ടു. "ഇസ്ലാമിന്റെ പൊള്ളത്തരം" വെളിച്ചത്തു കൊണ്ടുവരാൻ ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷ സഹപാഠിയായ അറബി വഴി വാങ്ങി വായന ആരംഭിച്ചു. പക്ഷേ അവിടെ ചരിത്രം വഴിമാറുകയായിരുന്നു. ഖുർആൻ വാക്യങ്

ബർമിംഗ്ഹാം ഖുർആന് കൈയെഴുത്തുപ്രതി

Image
  ബർമിംഗ്ഹാം സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ഖുർആനിന്റെ കൈയെഴുത്തുപ്രതികളുടെ ഒരു റേഡിയോകാർബൺ പരിശോധന ഗവേഷകർ അടുത്തിടെ നടത്തിയിരുന്നു. ഇത് 568 നും 645 നും ഇടയിൽ 95.4 ശതമാനം കൃത്യതയോടെ എഴുതിയതായി കണക്കാക്കപ്പെടുന്നു. (ഉറവിടം: https://www.birmingham.ac.uk/.../quran-manuscript-22-07... (തായെയുള്ള ചിത്രത്തിൽ, കയ്യെഴുത്തുപ്രതി കമ്പ്യൂട്ടർ കോപ്പിയുടെ അടുത്താണ്. രണ്ടും അക്ഷര തെറ്റുകൂടാതെ ഇരിക്കുന്നത് നിങ്ങൾക്ക് കാണാം.) ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ഇത് ആശ്ചര്യകരമായ വാർത്തയല്ല. കാരണം, വിശുദ്ധ ഖുർആൻ അനുഗ്രഹിക്കപ്പെട്ട കാലം മുതൽ ഇന്നുവരെ അതിന്റെ യഥാർത്ഥ ഭാഷയിൽ പാരായണം ചെയ്യുന്നത് അവരുടെ പതിവാണ്. ഓഡിയോ ഫോർമാറ്റിൽ ലോകമെമ്പാടും പ്രചാരത്തിലായതിനാൽ മുഴുവൻ ഖുറാനും വളച്ചൊടിക്കാൻ ആർക്കും കഴിയില്ലെന്ന് അവർ തിരിച്ചറിയുന്നു. ഖുർആനിലും ദൈവം ഇത് പരാമർശിക്കുന്നു: "തീർച്ചയായും നാം ഖുർആൻ ഇറക്കിയിരിക്കുന്നു. തീർച്ചയായും നാം അത് സ്വയം സംരക്ഷിക്കും " - ഖുറാൻ 15: 9 ഈ വസ്തുത കൂടി മനസ്സിലാക്കാം - ഇന്ന് ലോകത്തുള്ള എല്ലാ മതഗ്രന്ഥങ്ങളും ഖുർആൻ ഉൾപ്പെടെയുള്ള മറ്റു ഗ്രന്ഥങ്ങളും നശിപ്പിക്കപ്പെട്ടാൽ വീണ്