Posts

Showing posts from April, 2022

റമദാന്‍ മഹാ പരിവര്‍ത്തനത്തിലേക്കുള്ള പാത

Image
 മണ്ണും വിണ്ണും പുനഃസമാഗമിക്കുന്ന ദിനരാത്രങ്ങള്‍ വീണ്ടും. ദേഹിയെ വിട്ട് ദേഹം ദുന്‍യാവിന്റെ പിന്നാലെ പായുകയായിരുന്നു. ഐഹികത മനുഷ്യനെ പല നിലക്കും കീഴടക്കിയതിന്റെ അപകടങ്ങള്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൃശ്യത കൈവരിക്കുകയും ജീവിതമെന്നാല്‍ ഭൗതികമാത്രമാണെന്ന വിചാരം ലോകത്തെ കീഴടക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം ഒരു കാലത്തെ റമദാന്‍ പലതരത്തിലുള്ള വിചാരങ്ങള്‍ക്കും പുനരാലോചനകള്‍ക്കുമുള്ള സന്ദര്‍ഭമാണ്. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മുസ്‌ലിംകളോട് വിശേഷിച്ചും മുഴുവന്‍ മാനവരാശിയോട് പൊതുവിലും റമദാന് ചിലത് പറയാനുണ്ട്. ഒന്ന്, മനുഷ്യരെല്ലാം അല്ലാഹുവിന്റെ ദാസന്മാരാണ്. രണ്ട്, യജമാനനായ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായി മനുഷ്യരെല്ലാം ഈ ലോകത്ത് ജീവിക്കണം. ഇതാണ് റമദാന്റെ മൗലികമായ വിളംബരം. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തവും ഇതു തന്നെയാണ്. ഇതംഗീകരിക്കുന്നതിലാണ് സമാധാനം. മനുഷ്യ കുലത്തിന്റെ ആദി പിതാവിനെയും മാതാവിനെയും ലോകത്തേക്ക് അയക്കവെ മുഴുവന്‍ മാനവരാശിയോടുമുള്ള അല്ലാഹുവിന്റെ അരുളപ്പാട് ഇതായിരുന്നല്ലോ: ''........ പിന്നീട് നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്